ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം പഞ്ചപ്രാണ ശക്തിയോടെ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 25 വർഷം കൊണ്ട് രാജ്യം കൈവരിക്കേണ്ട അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. വികസനത്തിൽ രാജ്യത്തെ ഒന്നാമതെത്തിക്കുക, ഏത് അടിമത്തവും അവസാനിപ്പിക്കും, രാജ്യത്തിന്റെ പൈതൃകത്തില്‍ പൗരന്മാര് അഭിമാനിക്കണം, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുക, പൗരന്മാര് കടമ നിര്‍വഹിക്കണം എന്നീ അഞ്ച് ലക്ഷ്യങ്ങൾ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വരാനിരിക്കുന്ന അഞ്ച് വർഷം രാജ്യത്തിന് നിർണായകമാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യവേ മോദി പറഞ്ഞു. അടിമത്ത മനോഭാവത്തില്‍ നിന്നും പൂര്‍ണമായി മാറണമെന്നും രാജ്യത്തിന്റെ പാരമ്പര്യത്തിൽ അഭിമാനം കൊള്ളണമെന്നും മോദി പറഞ്ഞു. രാവിലെ 7.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പാർച്ചന നടത്തി. എൻസിസിയുടെ സ്പെഷ്യല്‍ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി 14 സ്ഥലങ്ങളിൽ നിന്നായി 127 കേഡറ്റുകളാണ് ചെങ്കോട്ടയിലെത്തിയത്.
Trending
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു
- പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്:വിദ്യാർത്ഥിനിയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ ഇടപെട്ടുവെന്ന് മന്ത്രി വി ശിവൻകുട്ടി

