തിരുവനന്തപുരം: സി.അച്യുതമേനോനെ കേരളവികസനത്തിന്റെ ശിൽപിയായി ഉയര്‍ത്തിക്കാട്ടി സി.പി.ഐ അസി.സെക്രട്ടറി കെ.പ്രകാശ്ബാബുവിന്റെ പുസ്തകം. ഭൂപരിഷ്കരണ നിയമവും നാഴികക്കല്ലായ മറ്റ് പദ്ധതികളും ഉൾപ്പെടെയുള്ളവ നടപ്പാക്കിക്കൊണ്ട് കേരളത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് അച്യുതമേനോൻ സർക്കാരാണെന്ന് പുസ്തകത്തിൽ പറയുന്നു.
സംസ്ഥാനത്ത് ആദ്യമായി തുടര്‍ഭരണം നേടിയ ഇടത് മുഖ്യമന്ത്രിയാണ് അച്യുതമേനോൻ. അന്ന് പ്രതിപക്ഷത്തായിരുന്ന സി.പി.എം., പ്രതിഷേധങ്ങളും അക്രമങ്ങളും നടത്തി സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് വിമര്‍ശനം. “സി. അച്യുതമേനോൻ കേരള വികസന ശിൽപി” എന്ന പുസ്തകം ചൊവ്വാഴ്ച പ്രകാശനം ചെയ്യും.
ഇ.എം.എസ് മന്ത്രിസഭയാണ് വികസനത്തിന് ശിലയിട്ടതെന്നുള്ള സി.പി.എമ്മിന്റെ വാദം തള്ളുകയാണ് പ്രകാശ് ബാബു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതും ഫ്യൂഡലിസം ഇല്ലാതാക്കിയതും സി.പി.ഐ സർക്കാരിന്റെ നേട്ടമാണെന്ന് അവകാശപ്പെടുന്നു.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍