തിരുവനന്തപുരം: 75-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ നേതൃത്വത്തിൽ ഫ്രീഡം വാക്കത്തോൺ സംഘടിപ്പിച്ചു. ചാക്ക ഇന്റർനാഷണൽ ടെർമിനലിൽ നിന്ന് ഓൾ സെയിന്റ്സ് കോളേജിലേക്കും തിരിച്ചുമാണ് വാക്കത്തോൺ നടന്നത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി റീജിയണൽ ഡയറക്ടർ ശശീന്ദ്രൻ പരിപാടി ഫ്ളാഗ് ഓഫ് ചെയ്തു. ദേശീയപതാകകളുമേന്തിയുള്ള ഫ്രീഡം വാക്കത്തോണിൽ വിമാനത്താവളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സ്വാതന്ത്ര്യദിന പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്.
Trending
- ബഹ്റൈനില്‍ 6 അനധികൃത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍