ബംഗളൂരു: സാമ്പത്തിക സ്ഥിതി പരിശോധിച്ചതിന് ശേഷം മാത്രമേ സംസ്ഥാനങ്ങൾ ജനങ്ങൾക്ക് സൗജന്യങ്ങൾ പ്രഖ്യാപിക്കാവൂ എന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ബജറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം ആണ് ഇത് നൽകേണ്ടതെന്നും ധനമന്ത്രി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾക്കെതിരെ വിമർശനം ഉയരുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രസ്താവന.
“ചില സംസ്ഥാനങ്ങളോ സർക്കാരുകളോ ജനങ്ങൾക്ക് സൗജന്യമായി എന്തെങ്കിലും നൽകാമെന്ന് വാഗ്ദാനം ചെയ്യുന്നു. അത് വൈദ്യുതിയോ മറ്റെന്തെങ്കിലുമോ ആകാം. അങ്ങനെ ചെയ്യരുതെന്ന് ഞാൻ പറയുന്നില്ല. എന്നിരുന്നാലും, അതിനുമുമ്പ്, നിങ്ങളുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തണം.നിങ്ങൾ ജനങ്ങൾക്ക് മുമ്പാകെ ഒരു വാഗ്ദാനം മുന്നോട്ടുവെച്ച് അധികാരത്തിലെത്തി. ആ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള ഇടം നിങ്ങളുടെ ബജറ്റിൽ ഉണ്ട് എന്ന് ഉറപ്പുവരുത്തണം” എന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.
പ്രധാനമന്ത്രി സൗജന്യങ്ങൾ നൽകുന്നതിനെക്കുറിച്ചും സമ്പദ് വ്യവസ്ഥയിൽ അത് ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും നേരത്തെ സംസാരിച്ചിരുന്നു. ഇക്കാര്യത്തിൽ ശരിയായ രീതിയിൽ ചർച്ചകൾ നടക്കണം. അല്ലാതെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി പ്രധാനമന്ത്രി ഉന്നയിച്ച വാദങ്ങളെ വഴിതിരിച്ചുവിടരുതെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.
Trending
- നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19 ന്; വോട്ടെണ്ണല്‍ 23 ന്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം അംഗത്വമെടുക്കുന്നവർക്കുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
- ജി.ഐ.ജി. ഗള്‍ഫ് ബഹ്റൈനും അല്‍ ഹിലാല്‍ പ്രീമിയര്‍ ആശുപത്രിയും ചേര്‍ന്ന് ‘ആരോഗ്യ വാര നടത്തം’ സംഘടിപ്പിച്ചു
- മഴ മുന്നറിയിപ്പ്: രണ്ടിടത്ത് റെഡ് അലര്‍ട്ട്, 12 ജില്ലകളില്‍ ഓറഞ്ച്
- ബേപ്പൂരിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍; കൊലപാതകമെന്ന് സംശയം
- ബഹ്റൈന്‍ പാര്‍ലമെന്ററി പ്രതിനിധി സംഘം മറാക്കേഷ് ഫോറത്തില്‍ പങ്കെടുത്തു
- അറാദില്‍ ഫാമിലും വാഹനങ്ങള്‍ക്കും തീപിടിത്തം; ആര്‍ക്കും പരിക്കില്ല
- 13ാമത് സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ലീഗല്‍ ഫോറത്തില്‍ ബഹ്റൈന്‍ പങ്കാളിത്തം