എൽജിബിടി ഉള്ളടക്കത്തിന്റെ പേരിൽ മാർവൽ സിനിമയായ ‘തോർ: ലവ് ആൻഡ് തണ്ടർ’ മലേഷ്യ നിരോധിച്ചു. എൽജിബിടിക്യു ഉള്ളടക്കത്തിന്റെ സെൻസർഷിപ്പ് ശക്തിപ്പെടുത്താൻ സർക്കാർ നീക്കം നടത്തുന്നതിനാലാണ് മാർവലിന്റെ ഏറ്റവും പുതിയ സിനിമ “തോർ: ലവ് ആൻഡ് തണ്ടർ” തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിൽ നിന്ന് മലേഷ്യ വിലക്കിയത്.
ഡിസ്നി നിരസിച്ചതിനെ തുടർന്ന് ഈ വർഷം ആദ്യം പ്രാദേശിക തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിൽ നിന്ന് മലേഷ്യയുടെ ഫിലിം സെൻസർഷിപ്പ് ബോർഡ് (എൽപിഎഫ്) “ലൈറ്റ് ഇയർ” നിരോധിച്ചിരുന്നു.
പ്രാദേശിക തീയറ്ററുകളിൽ ഏതൊക്കെ സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് സർക്കാരിന് നിർദ്ദേശിക്കാമെങ്കിലും മലേഷ്യൻ കാഴ്ചക്കാർക്ക് ആക്സസ് ചെയ്യാവുന്ന വിദേശ സ്ട്രീമിംഗ് സേവനങ്ങളിൽ നിയന്ത്രണമില്ലെന്ന് ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ആൻഡ് മൾട്ടിമീഡിയ മന്ത്രി സാഹിദി സൈനുൽ ആബിദീൻ സ്ഥിരീകരിച്ചു. മലേഷ്യയിലെ ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട് സ്റ്റാറിൽ (Hotstar) സ്ട്രീം ചെയ്യാൻ “ലൈറ്റ് ഇയർ” നിലവിൽ ലഭ്യമാണ്.
രാജ്യത്ത് എൽജിബിടിക്യു ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയാൽ അവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.