
എഴുകോൺ: റെയിൽവേ ട്രാക്കിലേക്ക് ഇറങ്ങുന്ന ഇടവഴികൾ റെയിൽവേ അടച്ചു തുടങ്ങി. കഴിഞ്ഞ ദിവസം എഴുകോൺ റെയിൽവേ സ്റ്റേഷനും – ചീരങ്കാവിനും മദ്ധ്യേ പാളം മുറിച്ചു കടക്കുന്നതിനിടയിൽ നഴ്സ് ട്രെയിൻ തട്ടി മരിച്ചിരുന്നു. സ്ഥിരമായി ഈ ഭാഗത്ത് ട്രെയിൻ തട്ടി അപകട മരണം നടക്കുന്നതിനാലാണ് ഈ വഴികൾ അടയ്ക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ആർ മാർട്ടിനു മുന്നിലും അതു വഴി ഇ എസ് ഐ ഭാഗത്തേക്ക് പോകുന്ന വഴികളുമാണ് അടച്ചത്. വരും ദിവസങ്ങളിൽ മറ്റ് ഇടവഴികളും അടയ്ക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

