ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ യൂത്ത് ലീഗ് കരിങ്കൊടി പ്രതിഷേധം നടത്തി. കാസർകോട്ടെ ആരോഗ്യമേഖലയെ സംസ്ഥാന സർക്കാർ പൂർണമായും അവഗണിക്കുകയാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രധാന ആശുപത്രികൾ വളരെ ദയനീയമായ അവസ്ഥയാണ് നേരിടുന്നത്. മെഡിക്കൽ കോളജിൻ്റെ നിർമാണം പൂർത്തിയായിട്ടും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതർ വലിയ പ്രതിസന്ധി നേരിടുകയാണ് തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യൂത്ത് ലീഗ് പ്രവർത്തകർ ആരോഗ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Trending
- സ്കൂള്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കി
- മോഷ്ടിച്ച ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് കാര്‍ വാങ്ങി; ബഹ്റൈനില്‍ ഒരാള്‍ അറസ്റ്റില്‍
- ബഹ്റൈനിലെ ആദ്യത്തെ ഡിജിറ്റല്‍ ബസ് സ്റ്റേഷന്: കരാര്‍ ഒപ്പുവെച്ചു
- ഇന്റര്‍നാഷണല്‍ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണ്‍: രജിസ്ട്രേഷന് ആരംഭിച്ചു
- പുൽപ്പള്ളി കേസിൽ വഴിത്തിരിവ്, തങ്കച്ചൻ നിരപരാധിയെന്ന് പൊലീസ് കണ്ടെത്തൽ, പിന്നിൽ രാഷ്ട്രീയ ഭിന്നതയും വ്യക്തിവിരോധവും
- ആഗോള അയ്യപ്പ സംഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി
- ബഹ്റൈനും യു.എ.ഇയും പ്രാദേശിക സഹകരണം ചര്‍ച്ച ചെയ്തു
- റിഫ നടപ്പാതയുടെ വികസന പുരോഗതി മന്ത്രി പരിശോധിച്ചു