ദുബായ്: സൗജന്യ ഓൺലൈൻ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ ഇ-സ്കൂട്ടറുകൾ ഓടിക്കുന്നതിന് 38,102 പെർമിറ്റുകൾ നൽകിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ഇതിൽ 8,006 ഇന്ത്യക്കാർക്ക് പെർമിറ്റ് ലഭിച്ചു. ഇന്ത്യയടക്കം 149 രാജ്യങ്ങളാണ് പെർമിറ്റിനായി വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നത്. ഫിലിപ്പീൻ സ്വദേശികൾക്കാണ് ഏറ്റവും കൂടുതൽ പെർമിറ്റുകൾ നൽകിയത്: 15,502. പാകിസ്താനികൾ : 3840. പെർമിറ്റ് ഉടമകളിൽ 11,206 പേരും (29 ശതമാനം) ദുബായ് സന്ദർശകരായിരുന്നു.
ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നതിലുള്ള താൽപ്പര്യം വിവിധ പ്രായക്കാർക്കിടയിൽ ഗണ്യമായി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. 30 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് 15,807 പെർമിറ്റുകൾ ഇക്കാലയളവിൽ നൽകി. 14,576 പെർമിറ്റുകളോടെ 20-നും 30-നും ഇടയിൽ പ്രായമുള്ളവരാണ് അടുത്തത്. 20 വയസ്സിന് താഴെയുള്ളവർക്ക് 1,570 പെർമിറ്റുകൾ ലഭിച്ചു. ഹ്രസ്വദൂര യാത്രയ്ക്കുള്ള വ്യക്തിഗത ബദൽ മാർഗമായി ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ പ്രവാസികളെയും സന്ദർശകരെയും പ്രോത്സാഹിപ്പിക്കാനുള്ള ആർടിഎയുടെ ശ്രമങ്ങളുടെ വിജയമാണ് ഈ കണക്കുകളിൽ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
Trending
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച

