മെക്സിക്കോ സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ മൂന്ന് ലോകനേതാക്കളെ ഉൾപ്പെടുത്തി സമാധാന കമ്മീഷൻ രൂപീകരിക്കാൻ യു.എന്നിന് രേഖാമൂലം നിര്‍ദേശം സമര്‍പ്പിക്കാനൊരുങ്ങി മെക്സിക്കന്‍ പ്രസിഡന്റ്.
ലോകമെമ്പാടും യുദ്ധങ്ങൾ അഞ്ച് വർഷത്തേക്ക് നിർത്തിവയ്ക്കുന്നതിനുള്ള ഉടമ്പടിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കമ്മീഷൻ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്.
മെക്സിക്കൻ പ്രസിഡന്റ് ആന്‍ഡ്രേ മാനുവല്‍ ലോപസ് ഒബ്രഡോർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രാൻസിസ് മാർപാപ്പ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ച് വർഷത്തേക്ക് ലോക ഉടമ്പടി പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു കമ്മീഷൻ രൂപീകരിക്കാൻ ആലോചിക്കുന്നത്.