ന്യൂഡല്‍ഹി: നോയിഡയില്‍ യുവതിയെ ആക്രമിക്കുകയും പരസ്യമായി അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ കിസാൻ മോർച്ച നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റിൽ. ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും ചൊവ്വാഴ്ച രാവിലെ മീററ്റിൽ നിന്ന് പിടികൂടി. സ്ത്രീയെ അധിക്ഷേപിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ശ്രീകാന്തിന്റെ ഭാര്യയെ കൂടുതൽ ചോദ്യം ചെയ്യലിനായി ചൊവ്വാഴ്ച രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് ശ്രീകാന്തിനെയും മീററ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. ശ്രീകാന്ത് ഒളിവിൽ പോയ ശേഷം ഭാര്യയെയും അഭിഭാഷകനെയും ബന്ധപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിനിടെ ശ്രീകാന്ത് ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം.
Trending
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്
- കെ.എസ്.സി.എ വനിതാ വേദിയുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു .

