കാസർകോട്: മഴയുടെ അളവറിയാനും കാലാവസ്ഥാ പഠനങ്ങൾക്കുമായി 2020 ൽ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥാപിച്ച 15 ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ (എഡബ്ല്യുഎസ്) പ്രവർത്തനം നിലച്ചു. കരാർ കൃത്യമായി പുതുക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഈ മാസം മൂന്നിന് കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ ബളാൽ പഞ്ചായത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ സമീപത്തെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്നിരുന്നു. തുടർന്ന് മഴയുടെ കണക്കുകൾ പരിശോധിക്കാൻ ശ്രമിച്ചപ്പോഴാണ് വിവരങ്ങൾ ലഭ്യമല്ലെന്ന് അറിഞ്ഞത്. വെള്ളരിക്കുണ്ട് തഹസിൽദാർ കളക്ടർക്ക് ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകി. തിരുവനന്തപുരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഉദ്യോഗസ്ഥരെ കളക്ടർ വിവരം അറിയിച്ചു. വാറന്റി കാലാവധി കഴിഞ്ഞ വിവരം ഐഎംഡി അധികൃതർ കളക്ടറെ അറിയിച്ചു. 2020 ജൂണിലായിരുന്നു 15 സ്റ്റേഷനുകൾ സ്ഥാപിച്ചത്. 15 സ്റ്റേഷനുകളുടെയും വാറന്റി സംബന്ധിച്ച കാര്യം ഈ മാസം 31നകം പരിഹരിക്കുമെന്ന് ഐഎംഡി കലക്ടർക്കു മറുപടി നൽകിയിട്ടുണ്ട്. 2018 ലെ പ്രളയത്തിനു ശേഷമാണ് എല്ലാ ജില്ലകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചത്. 13 ജില്ലകളിൽ ഓരോ സ്റ്റേഷനും തൃശൂരിൽ 2 സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
Trending
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
- ഷെറി ഗോവിന്ദൻസംവിധാനം ചെയ്തടി.പത്മനാഭന്റെ കഥകളായ’സമസ്താലോക’ഇന്നുമുതൽIFFK യിൽ കാണാം.
- മാധ്യമ പ്രവർത്തകൻ ജി. വിനോദ് അന്തരിച്ചു.
- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ

