ന്യൂഡല്‍ഹി: കോട്ടയം സ്വദേശിയും എയർഫോഴ്സിൽ എയർ വൈസ് മാർഷലുമായിരുന്ന ബി.മണികണ്ഠൻ എയർ മാർഷൽ പദവിയിലേക്ക്. എയർ വൈസ് മാർഷൽ മണികണ്ഠൻ നിലവിൽ ന്യൂഡൽഹിയിലെ ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് ആസ്ഥാനത്ത് അസിസ്റ്റന്റ് ചീഫ് (എ.ഐ.എ.ഡി.എസ്) ആയി സേവനമനുഷ്ഠിക്കുന്നു.
കഴക്കൂട്ടത്തെ സൈനിക് സ്കൂളിലും പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും പഠനം പൂർത്തിയാക്കിയ അദ്ദേഹം 1986 ജൂണിൽ ഹെലികോപ്റ്റർ പൈലറ്റായി ഇന്ത്യൻ വ്യോമസേനയിൽ പ്രവർത്തിച്ചു. ശ്രീലങ്കയിൽ എൽടിടിഇക്കെതിരായ ഓപ്പറേഷൻ പവൻ, സിയാച്ചിനിലെ ഓപ്പറേഷൻ മേഘ്ദൂത് എന്നിവയിൽ അദ്ദേഹം പങ്കെടുത്തു. ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യുഎൻ ടാസ്ക് ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു. ബംറോളി, ലേ വ്യോമസേനാ സ്റ്റേഷനുകളുടെ കമാന്‍ഡറായും വ്യോമസേനാ ആസ്ഥാനത്തും നാഗ്പൂരിലെ മെയ്ന്റനന്‍സ് കമാന്‍ഡിലും വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2006 ൽ വായുസേന മെഡലും 2017 ൽ ആതി വിശിഷ്ട് സേവാ മെഡലും ലഭിച്ചിരുന്നു.
Trending
- ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യണമെന്ന ആവശ്യം മുനിസിപ്പല്‍ കൗണ്‍സില്‍ തള്ളി
- സൗജന്യ സായാഹ്ന ഓണ്‍ലൈന്‍ റിവിഷന്‍ ക്ലാസുകളുമായി ‘ഇംകാന്‍’ പരിപാടി
- കോഴിക്കോട്ട് 16കാരിയെ കൊലപ്പെടുത്തി; യുവാവ് ജീവനൊടുക്കി
- അജു ടി. കോശിക്ക് യാത്രയയപ്പ് നൽകി
- നിയാർക്ക് ബഹ്റൈൻ 20 ഭിന്ന ശേഷി കുട്ടികൾക്കുള്ള സഹായം കൈമാറി
- ഇന്ത്യയുമായി അടുത്ത ബന്ധം; ഇന്ത്യൻ കപ്പലുകൾ കടത്തിവിടാൻ കൂടുതൽ തയ്യാറെടുപ്പ് വേണമെന്ന് ഇറാൻ
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 523 ഡ്രോണുകളും തകര്‍ത്തു
- യു.എ.ഇ. പ്രസിഡന്റ് ബഹ്റൈന്‍ സന്ദര്‍ശിച്ചു

