കൊച്ചി: കൊല്ലം മാമ്പഴത്തറ റിസർവ് വനത്തിൽ അതിക്രമിച്ച് കയറി ഡ്രോണ്‍ ഉപയോഗിച്ച് ഷൂട്ടിങ് നടത്തിയ കേസിൽ തിരുവനന്തപുരം സ്വദേശി അമല അനുവിന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അറസ്റ്റ് ചെയ്താൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണം. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്ക് രണ്ട് പേരുടെ ആൾജാമ്യവുമാണ് വ്യവസ്ഥ. എട്ട് മാസം മുമ്പ് മാമ്പഴത്തറയിലെത്തിയ അമല ഡ്രോണുകളും മറ്റ് ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാണ് കേസ്. കാട്ടാനയുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടും. ഡ്രോൺ കണ്ട് ആന ഓടി രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.
Trending
- സ്കൂൾ ഹിജാബ് വിവാദം; ‘ഡിഡിഇ നൽകിയത് സത്യവിരുദ്ധമായ റിപ്പോർട്ട്, സർക്കാരിന് രേഖാമൂലം മറുപടി നൽകി’: പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന
- ഇന്ററാക്ടീവ് ഫിനാൻഷ്യൽ ലൈഫ് സ്കിൽസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ വിദ്യാർത്ഥികളുടെ “ഓണം വൈബ്സ് 2025 “
- വെടിനിർത്തന് ശേഷവും ആക്രമണം; ഇസ്രായേൽ ആക്രമണത്തിൽ ഗാസയിൽ ഇന്ന് മരിച്ചത് 9 പലസ്തീനികൾ
- കടകളില്‍ മോഷണം: ബഹ്റൈനില്‍ ഏഷ്യന്‍ യുവാവ് പിടിയില്‍
- റഫ ആകാശത്ത് ഹെലിക്സ് നെബുല ദൃശ്യമായി
- വൻബജറ്റ് ചിത്രം പേട്രിയറ്റിന്റെ ഷൂട്ടിങ് ഇനി യുകെയിൽ; കുടുംബസമേതം യു.കെയിലെത്തിയ മമ്മൂട്ടിക്ക് സ്വീകരണമൊരുക്കി അഡ്വ. സുഭാഷ് മാനുവൽ
- പലസ്തീനികളുടെ അവകാശങ്ങള്‍ക്ക് പിന്തുണ; സമാധാന ഉച്ചകോടിയില്‍ പങ്കെടുത്ത് ഹമദ് രാജാവ് ഈജിപ്ത് വിട്ടു

