കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്തു. കോട്ടയം ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ലഭ്യമാക്കിയ ബാഗുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് പടികര, കോട്ടയം ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രൊഫ. ഡോ. മാത്യു ജേക്കബ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബബിത റ്റി. ജെസ്സില്‍ എന്നവര്‍ പ്രസംഗിച്ചു. ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ സണ്ണി ജി. താന്നിക്കല്‍, ബിജി പുന്നൂസ് പച്ചിക്കര, എന്‍. ധര്‍മ്മ രാജന്, കുരുവിള ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന അഗാപ്പെ സ്പെഷ്യല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലെ അംഗങ്ങളുടെ കുട്ടികള്‍ക്കുമായാണ് സ്കൂള്‍ ബാഗുകള്‍ വിതരണം ചെയ്തത്.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു