കൊല്ലം: ഇട്ടിവ പഞ്ചായത്തിൽ 1.6 കോടി രൂപയുടെ വ്യവസായ എസ്റ്റേറ്റ് നിർമ്മാണോദ് ഘാടനം നാളെ (29-07-2022) നടക്കും. ജില്ലയിൽ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊല്ലം ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുകയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം മൂലം സംരംഭകരെ വ്യവസായത്തിൽ നിന്നും അകറ്റി നിർത്തുന്ന സാഹചര്യം നാട്ടിൽ നിലനിൽക്കുന്നു. ഇത് മുന്നിൽ കണ്ടുകൊണ്ടു വ്യവസായ അന്തരീക്ഷം ഒരുക്കാൻ വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ വേണ്ട പ്രൊജക്ടുകൾ ഏറ്റെടുത്തുകൊണ്ട് കൊല്ലം ജില്ലാ പഞ്ചായത്ത് മുന്നോട്ട് പോകുന്നു.
സംസ്ഥാനത്ത് തന്നെ മാതൃകാപരമായ രീതിയിലാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനം. ജില്ലയിൽ ഒൻപത് വ്യവസായ എസ്റ്റേറ്റുകൾക്കായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഇട്ടിവ ഗ്രാമ പഞ്ചായത്തിൽ വെളുന്തറ വാർഡിൽ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരു കോടി അറുപത് ലക്ഷം രൂപ ചില വഴിച്ചുകൊണ്ട് നിർമിക്കുന്ന മിനി വ്യവസായ എസ്റ്റേറ്റിന്റെ നിർമ്മാണോദ്ഘാടനം നാളെ 29-07-2022 ഉച്ചക്ക് 3 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയേലിന്റെ അധ്യക്ഷതയിൽ വെളുന്തറ വച്ച് നടക്കുന്ന യോഗത്തിൽ വച്ച് ബഹുമാനപ്പെട്ട മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി മണ്ണൂർ ജംഗ്ഷനിൽ നിന്നും സാംസ്ക്കാരിക ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
യോഗത്തിൽ ഇട്ടിവ പഞ്ചായത്ത് പ്രസിഡന്റ് കുമാരി സി. അമൃത സ്വാഗതം പറയും,ദിനേശൻ (മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം), അഡ്വ. സുമലാൽ (വൈസ് പ്രസിഡന്റ്, കൊല്ലം ജില്ലാ പഞ്ചായത്ത് ),ലതിക വിദ്യാധരൻ(ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ചടയമംഗലം )
ജെ. നജീബത്ത് (ചെയർ പേഴ്സൺ വികസന സ്റ്റാൻറ്റിംഗ് കമ്മിറ്റി, ജില്ലാ പഞ്ചായത്ത്), വസന്ത രമേശ് (ചെയർ പേഴ്സൺ പൊതുമരാമത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി, കൊല്ലം ജില്ലാ പഞ്ചായത്ത് ),ഡോ. പി. കെ ഗോപൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻ, ജില്ലാ പഞ്ചായത്ത്),
അഡ്വ അനിൽ. എസ് കല്ലേലിഭാഗം (ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻറ്റിംഗ് കമ്മിറ്റി ജില്ലാപഞ്ചായത്ത്),
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ബാൽഡുവിൻ, എൻ. എസ് പ്രസന്ന കുമാർ,കെ അനിൽകുമാർ,സുനിത രാജേഷ്, ഇട്ടിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ഗിരിജമ്മ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി അംഗങ്ങളായ ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ നൗഷാദ്, ഇട്ടിവ പഞ്ചായത്ത് സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി. ബൈജു,എസ് സോളി, ബി.എസ് ബീന,ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹീദ്
ജി. സുരേഷ് കുമാർ (എക്സികുട്ടീവ് എഞ്ചിനീയർ, ഭവന നിർമ്മാണ ബോർഡ് )
ഇട്ടിവ വാർഡ് മെമ്പർമാരായ ഷീജ കെ, ലില്ലിക്കുട്ടി,ടോം കെ ജോർജ്,ടി. അനിതകുമാരി, അഡ്വ. നിഷാദ് റഹ്മാൻ,
വിജി, ആർ, ലളിതമ്മ കെ,ബിന്ദു അശോകൻ,ജെ. എസ് റാഫി, അഭിജിത് എ,ജയേഷ് എ, ടി. എസ് പ്രദീപ്,ഷഫീഖ്, ഷൂജ ഉൾ മുൾക്ക്,ശ്രീദേവി കെ അഫ്സൽ മഞ്ഞപ്പാറ,
എം നസീർ (സി.പി. ഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി) ജെ. സി അനിൽ സി. പി ഐ മണ്ഡലം സെക്രട്ടറി കടയ്ക്കൽ,ബി. ശിവദാസൻ പിള്ള (തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്),ബേബി ഷീല,
എം. ഷെരീഫ്, ജി എസ് പ്രിജിലാൽ,ബി. സുരേന്ദ്രൻ പിള്ള, പി. ജി ഹരിലാൽ,ജോബി കാട്ടാമ്പള്ളി,സജു ജയദേവൻ,ലീന കുമാരി കെ.ജെ ഇട്ടിവ പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുക്കും.