ന്യൂഡല്‍ഹി: സ്വകാര്യവൽക്കരിച്ച എയർ ഇന്ത്യ എയർലൈനിന്റെ മുൻ സബ്സിഡിയറിയായിരുന്ന അലയൻസ് ഉൾപ്പെടെയുള്ള കമ്പനികളുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ ഒരുങ്ങുന്നു. അലയൻസ് എയർ ഏവിയേഷൻ, എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ്, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച നടപടികൾ ആരംഭിച്ചിട്ടുണ്ട്. എയർ ഇന്ത്യക്കായി കേന്ദ്രസർക്കാർ ചെലവഴിച്ച പണത്തിന്റെ ഒരു ഭാഗം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ വിലയിരുത്തൽ. എയർ ഇന്ത്യയെ ഏറ്റെടുത്ത ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ബൃഹത്തായ വികസനവുമായി മുന്നോട്ട് പോകുമ്പോൾ, പുതുതായി സ്വകാര്യവൽക്കരിക്കുന്ന എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് കമ്പനിക്ക് വേണ്ടി ടാറ്റ ഗ്രൂപ്പ് തന്നെ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യത്തെ മറ്റ് പ്രധാന എയർലൈനുകളും ടാറ്റ ഗ്രൂപ്പും ചേർന്നുളള സംവിധാനം എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസിനെ ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
Trending
- ‘ഒറ്റ രാത്രി, ഒറ്റ രാത്രിയിൽ ഇറാനെ ഇല്ലാതാക്കാം, ആ രാത്രി നാളെ ആയേക്കാം’; വെടിനിർത്തൽ നിർദ്ദേശം തള്ളിയതിന് പിന്നാലെ ഭീഷണിയുമായി ട്രംപ്
- നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും
- ഉത്സവ കമ്മിറ്റിക്കാര് അപകീര്‍ത്തിപ്പെടുത്തിയെന്ന് ആത്മഹത്യക്കുറിപ്പ്; പൂജാരി ജീവനൊടുക്കി
- കലാശക്കൊട്ട് ഒഴിവാക്കി ചാണ്ടി ഉമ്മന്‍; കറുത്ത വസ്ത്രം ധരിച്ച് മറ്റ് മണ്ഡലങ്ങളില്‍ പ്രചാരണത്തിനെത്തും
- യുവതി പ്രവേശന വിധിയിൽ കേരളത്തിൻ്റെ നിലപാട് മാറ്റം, എതിർക്കുന്നവരുടെ കൂട്ടത്തിലല്ല, പുനപരിശോധനയെ അനുകൂലിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കത്ത് നൽകി
- മലപ്പുറത്ത് എക്സൈസ് വേട്ട! മാരക രാസലഹരിയുമായി യുവാവ് പിടിയിൽ; വിമാനത്താവള പരിസരത്തെ ലഹരി ശൃംഖല വലയിലാകുന്നു
- സർക്കാരിന്റെ പ്രവാസി ക്ഷേമപ്രവർത്തനങ്ങളുടെ വീഡിയോ ബഹ്റൈൻ നവകേരള പ്രകാശനം ചെയ്തു
- പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലീസുകാര്‍ തമ്മില്‍ തല്ല്; എസ്എച്ച്ഒയെ എസ്ഐ കയ്യേറ്റം ചെയ്തു

