ന്യൂഡല്‍ഹി: രാജ്യത്തേക്കാളും സമൂഹത്തേക്കാളും പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ താൽപര്യമാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രീയത്തിന്റെ പേരിൽ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്. അധികാരത്തിലിരുന്നപ്പോൾ നടപ്പാക്കാൻ കഴിയാതിരുന്ന വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷം എതിർക്കുന്നു. മുൻ സമാജ് വാദി പാർട്ടി നേതാവും രാജ്യസഭാംഗവുമായ ഹർമോഹൻ സിങ്ങിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് കാണ്‍പൂരില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. തങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സർക്കാർ തീരുമാനിക്കുമ്പോൾ, അവർ അതിനെ എതിർക്കുന്നു. രാജ്യത്തെ ജനങ്ങൾക്ക് അത് ഇഷ്ടമല്ല. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇതാദ്യമായാണ് ഒരു ആദിവാസി സമൂഹത്തിൽ നിന്ന് ഒരു സ്ത്രീ രാജ്യത്തെ നയിക്കാൻ വരുന്നതെന്നും മോദി പറഞ്ഞു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി