
കുളത്തുപ്പുഴ: കുളത്തുപ്പുഴയിലെ ഊരുകളിലെത്തി കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് വിതരണം ചെയ്ത് കൊല്ലം ജില്ലാ കളക്ടർ അഫ്സാന പാർവീൺ IAS
ചെറുകര വാർഡിലെ രണ്ട് ഊരുകളിലായിരുന്നു സന്ദർശനം. കുടുംബങ്ങൾക്കും ഉപകുടുംബങ്ങൾക്കുമുൾപ്പടെ 13 കാർഡുകളാണ് കൈമാറിയത്.
ചെറുകര വാർഡിൽ രണ്ട് ഊരുകളിലായി 210 കുടുംബങ്ങളാണുള്ളത്. 193 കുടുംബങ്ങൾക്ക് നിലവിൽ തൊഴിൽ കാർഡ് ഉണ്ട്. പുതിയതായി 13 പേർക്കാണ് കാർഡ് ലഭിച്ചത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കുളത്തൂപ്പുഴ പഞ്ചായത്തിൽ നടത്തി വരുന്ന പ്രവർത്തികളുടെ പുരോഗതിയും കളക്ടർ
വിലയിരുത്തി. വിവിധ തൊഴിലിടങ്ങളും സന്ദർശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.

പരാതികളും സ്വീകരിച്ചു. സന്ദർശന വേളയിൽ വിവിധ പദ്ധതികളുടെ പുരോഗതിയും വിലയിരുത്തി. ലഭിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ തുടർനടപടികൾ സമയബന്ധിതമായി നടപ്പിലാക്കുമെന്നും കളക്ടർ ഉറപ്പ് നൽകി.
