റിപ്പോർട്ട്: സുജീഷ് ലാൽ
തിരുവനന്തപുരം: ക്ലിഫ് സംരക്ഷിക്കുന്നതിന് ആവശ്യമായ പദ്ധതി തയാറാക്കാൻ ചെന്നൈയിലെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിനെ ചുമതലപ്പെടുത്തിയതായി നിയമസഭയിൽ വി. ജോയി ഉന്നയിച്ച സബ്മിഷന് മറുപിടി ലഭിച്ചു.
പഠന റിപ്പോർട്ട് കിട്ടുന്ന മുറക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്ക് സമർപ്പിക്കാം. അടിക്കടി ഉണ്ടാകുന്ന കുന്നിടിച്ചിൽ ക്ലിഫിന്റെ ഇന്നത്തെ സ്വഭാവികത നഷ്ടപ്പെടുത്തും.
ഇക്കഴിഞ്ഞ ജൂലൈ എഴിന് പുലർച്ചെ ഹെലിപ്പാഡിന് സമീപം 300 മീറ്റർ മാറി കുന്നിടിഞ്ഞത് ചൂണ്ടിക്കാട്ടി ആണ് വി ജോയി ചോദ്യം ഉന്നയിച്ചത്.
കുന്നിൻ മുകളിലെ അനേകം റിസോർട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ജലവും, മഴവെള്ളവും കൂടിച്ചേർന്ന് മണ്ണ് ഇടിഞ്ഞു വീഴുന്നതിന് കാരണമാകുന്നു എന്നാണ് പറയപ്പെടുന്നത്.
ഇവിടുത്തെ കുന്നുകൾക്ക് ബീച്ചിൽ നിന്നും 15 മീറ്റർ മുതൽ 25 മീറ്റർ ഉയരം ഉണ്ട്, അതുകൊണ്ട് തന്നെ ഇത്രയും ഉയരമുള്ള കുന്നുകളെ സംരക്ഷിക്കാൻ സംരക്ഷണ ഭിത്തിയോ കോൺക്രീറ്റ് റീറ്റൈനിങ് വാളുപോലുള്ളവ പ്രയോഗികമല്ല.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഭൗമ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുള്ള ഈ കുന്നുകൾ പാപനാശം മുതൽ വെറ്റക്കട വരെ ഏകദേശം 4 കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നു.