മിസൗറി: മൂന്നു നായ്ക്കള്‍ കൂട്ടമായി ആക്രമിച്ചതിനെ തുടര്‍ന്ന് മരിച്ച 62 വയസ്സുകാരനായ ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അനുവദിച്ചില്ലെന്നു ഭാര്യയുടെ പരാതി. നായ്ക്കള്‍ ആക്രമിച്ച 62 വയസ്സുകാരന്റെ മൃതദേഹം കാണിക്കാന്‍ പറ്റാത്ത രീതിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു.
മിസൗറിയിലുള്ള വീടിന്റെ പുറകുവശത്തായിരുന്നു ശരീരമാസകലം കടിയേറ്റ് മാംസം നഷ്ടപ്പെട്ട മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വാരാന്ത്യം ഭാര്യ നാഴ്സിങ് ഹോമില്‍ ജോലിക്കു പോയിരിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലേക്കു വിളിച്ചിട്ടു മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
സാധാരണ ഉറങ്ങുന്നതിന് മുന്‍പ് ഭര്‍ത്താവ് ഭാര്യയെ ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. എന്നാല്‍ ശനിയാഴ്ച അതുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് സംശയം ഉണ്ടായത്. ഭര്‍ത്താവിന് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവ് ശനിയാഴ്ച തന്നെ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും അന്നു രാത്രി നായ്ക്കള്‍ ശരീരം ഭക്ഷണമാക്കിയിരിക്കാമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.
ആക്രമിച്ചുവെന്നും കരുതുന്ന മൂന്നു പിറ്റ്ബുള്‍ നായ്ക്കളെ സമീപ പ്രദേശത്തു നിന്നും പിടികൂടിയിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി