ഫ്ളോറിഡ: ഭിന്നശേഷിയുള്ളവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ മരിച്ച മാതാവിന്റെ മൃതദേഹം ഫ്രീസറില്‍ ഒളിപ്പിച്ചുവച്ച മകളെ വമലീസ് അറസ്റ്റ് ചെയ്തു. 93 വയാുള്ള മാതാവ് മേരി ഹോസ്ക്കിന്റെ മൃതദേഹമാണ് മകള്‍ മിഷേല്‍ ഹോസ്ക്കിന്‍സന്‍ (69) സൂക്ഷിച്ചത്. മൃതശരീരം ഒളിപ്പിച്ചു വച്ചതിന് തെളിവുകള്‍ സഹിതം പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. ഇന്ത്യന്‍ റിവര്‍ കൗണ്ടി ജയിലിലടച്ച മിഷേലിന് 10,000 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.
വ്യാഴാഴ്ചയാണ് മിഷേലിനെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 93കാരിയുടെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മേരി മരിച്ചത്. ഇതിനു ശേഷം ഏതാണ്ട് രണ്ടാഴ്ചയോളം ഇവരുടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
മാതാവിന്റെ മരണം കൃത്യമായി അറിയിച്ചില്ലെന്നും മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചുവെന്നും മിഷേല്‍ കുറ്റസമ്മതം നടത്തി. പെന്ഷന് തുക സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതെന്നും വ്യക്തമായെന്ന് പൊലീസ് പറഞ്ഞു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു