കൊല്ലം: കടയ്ക്കലിൽ പെയ്ത മഴയിൽ ഒരു വീട് പൂർണ്ണമായും നശിച്ചു. പുല്ലുപണ ഇരുട്ടപച്ചയിൽ അനീഷിൻറെ വീടാണ് അപകടത്തിൽ പെട്ടത്.
പ്രൈവറ്റ് ബസ് കണ്ടക്ടറാണ് ആണ് അനീഷ്. ചെറുപ്പത്തിലേ അച്ഛനമ്മമാർ നഷ്ടപ്പെട്ട അനീഷ് ഒറ്റക്കാണ് താമസം. ഓടും, ഷീറ്റു മായിരുന്നു മേൽക്കൂര പൂർണ്ണമായും തകർന്നു. വീട്ടിൽ ആളില്ലായിരുന്ന സമയമായതുകൊണ്ട് ദുരന്തം ഒഴിവായി.