മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾക്ക് ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റാണ് ലുലു എന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഉപഭോക്താക്കൾക്ക് രുചികരവും ശുചിത്വമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വിശ്വസിച്ച് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ അംഗീകാരമെന്ന് ജുസെർ രൂപവാല പറഞ്ഞു.
ISO 22000 എന്നത് ഒരു ഭക്ഷ്യസുരക്ഷാ മാനേജുമെന്റ് സ്റ്റാൻഡേർഡാണ്. സംഭരണം മുതൽ തയ്യാറാക്കൽ, പ്രദർശനം, വിൽപന എന്നിവ വരെയുള്ള ഭക്ഷ്യ ശൃംഖലയ്ക്ക് ഏറ്റവും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പ്രക്രിയയുടെ ഭാഗമാണ് ഈ സർട്ടിഫിക്കേഷനെന്ന് ജുസെർ രൂപവാല പറഞ്ഞു.