പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന് വന്‍ തിരിച്ചടി. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് പാര്‍ലമെന്റിലെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. ജീവൻ ലൂക് മെലൻഷോണിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച ഇടതുപക്ഷ സഖ്യം മികച്ച പ്രകടനം പൊതുതിരഞ്ഞെടുപ്പില്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് വലിയ തിരിച്ചടി നേരിട്ടത്. തീവ്ര വലത് കക്ഷിയും മികച്ച മുന്നേറ്റം നടത്തിയിരുന്നു.
577 അംഗങ്ങളുടെ ഫ്രഞ്ച് അസംബ്ലിയില്‍ 289 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. 200-260 സീറ്റുകളാണ് മാക്രോൺ പക്ഷത്തിന് ലഭിക്കുകയെന്നാണ് റിപ്പോർട്ട്. ജീവൻ ലൂക് മെലൻഷോണിന്റെ ക്യാമ്പിന് 140- 200 സീറ്റുകൾ ലഭിക്കും.
മാക്രോണിന്റെ സഖ്യമാണ് പാര്‍ലമെന്റിലെ ഏറ്റവും വലിയ ഒറ്റ കക്ഷി. ഇതുവരെ 234 സീറ്റ് അവര്‍ക്കുണ്ട്. പക്ഷേ കണക്കുകള്‍ നോക്കുമ്പോള്‍ ഒട്ടും അനുകൂലമല്ല കാര്യങ്ങള്‍. 97 ശതമാനം വോട്ടും എണ്ണി കഴിഞ്ഞതാണ്. പക്ഷേ 289 എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ഇനിയും ദൂരമുണ്ട്. അതിനി എത്താനും സാധിക്കില്ല.
അധികാരം നിലനിർത്താൻ പുതിയ കക്ഷികളുമായി സഖ്യമുണ്ടാക്കേണ്ട സ്ഥിതിയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമായിഏപ്രിലിലാണ് രണ്ടാം വട്ടവും മാക്രോൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ദശകങ്ങൾക്ക് ശേഷം ആദ്യമായാണ് ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തുടർച്ചയായ വിജയം ഉണ്ടാകുന്നത്.
ഇടതുപക്ഷ സഖ്യം 124 സീറ്റുകളാണ് നേടിയത്. സോഷ്യല്ലിസ്റ്റുകള്, തീവ്ര ഇടതുപക്ഷം, കമ്മ്യൂണിസ്റ്റുകള്‍, ഗ്രീന്‍സ് എന്നിവരെയെല്ലാം ചേര്‍ത്താണ് ഇടതുസഖ്യം രൂപീകരിച്ചത്.