വാഷിങ്ടന്‍ ഡി.സി: അമേരിക്കയിലെ വെടിവയ്പ് സംഭവങ്ങളില്‍ ജീവന് നഷ്ടപ്പെടുന്ന 19 വയസിനു താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ 204.5 ഇരട്ടിയാണ് ഗര്‍ഭച്ഛിദ്രം മൂലം ജീവന് നഷ്ടപ്പെടുന്നതെന്ന് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.
2019 ലെ ലഭ്യമായ കണക്കുകളനുസരിച്ച് 47 സംസ്ഥാനങ്ങളിലും ഡിസ്ട്രിക്ട് ഓഫ് കൊളംബിയായിലുമായി ഗര്‍ഭച്ഛിദ്രം മൂലം ഭൂമിയില്‍ പിറക്കാന്‍ അവസരം ലഭിക്കാതെ പോയത് 629898 കുട്ടികള്‍ക്കാണെന്ന് സിഡിസി പറയുന്നു. ഇതേ വര്‍ഷം വിവിധ ഇടങ്ങളില്‍ നടന്ന വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത് ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള 3080 പേരാണ്. കലിഫോര്‍ണിയ, മേരിലാന്‍ഡ്, ന്യുഹാംഷെയര്‍ എന്നീ സംസ്ഥാനങ്ങള്‍ 2019 ലെ ഗര്‍ഭച്ഛദ്രത്തിന്റെ കണക്കുകള്‍ നല്‍കിയിരുന്നില്ല.
2020 ല്‍ 42 സംസ്ഥാനങ്ങള്‍ മാത്രമാണ് കണക്കുകള്‍ നല്‍കിയത്. ഇതനുസരിച്ച് ഗര്‍ഭച്ഛിദ്രം മൂലം പിറക്കാതെ പോയത് 513716 കുരുന്നുകളാണ്. ഒന്നിനും 19 നും ഇടയില്‍ പ്രായമുള്ള 11162 പേര് വെടിവയ്പ്പു സംഭവങ്ങളില്‍ മരിച്ചു.
അടുത്തിടെ നടന്ന വെടിവയ്പ്പില്‍ നിരവധി പേര് മരിച്ച കണക്കുകള്‍ ഗവണ്മെന്റ് പരസ്യമാക്കുമ്പോള്‍, എന്തുകൊണ്ടാണ് ഗര്‍ഭച്ഛിദ്രം മൂലം പിറക്കാതെ പോകുന്ന കുട്ടികളുടെ കണക്കുകള്‍ അധികൃതര്‍ പുറത്തുവിടുന്നില്ലെന്ന് ഗര്‍ഭച്ഛിദ്രത്തെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നു. മാസ്സ് ഷൂട്ടിങ് തടയുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതോടൊപ്പം ഗര്‍ഭച്ഛിദ്രം നിരോധിക്കുന്നതിനാവശ്യമായ നിയമനിര്‍മാണവും നടത്തേണ്ടതാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
Trending
- ആലത്തൂരില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍
- ആര്.എ.കെ. ആര്‍ട്ട് ഫൗണ്ടേഷനും ജര്‍മ്മനിയിലെ കെ.എല്‍.കെ. ഫൗണ്ടേഷനും ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡും പാക്കിസ്ഥാന് സൈന്യവും സംയുക്ത സൈനികാഭ്യാസം നടത്തി
- തമിഴ്നാട്ടിൽ 4 പേർ ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ; മോക്ഷം കിട്ടാൻ ചെയ്തതെന്ന് പോലീസ്
- ദേശീയ ദിന ദീപാലങ്കാര മത്സരം: ഷിഫ അല്‍ ജസീറ ആശുപത്രിക്ക് പുരസ്കാരം
- 14 വയസ്സുകാരി ഗർഭിണി; തുടർച്ചയായി ബലാത്സംഗം ചെയ്തത് പിതാവും മുത്തച്ഛനും അമ്മാവനും
- ക്ഷേമ പെൻഷൻ തട്ടിപ്പ്; കൃഷിവകുപ്പിലെ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്തു
- പി പി ദിവ്യ ഇരയായി മാറി; വിമർശനവുമായി CPIM പത്തനംതിട്ട ജില്ലാ സമ്മേളനം