മെക്സിക്കോയിലെ കൻകൂണിൽ വെച്ച് സെപ്റ്റംബർ 2 മുതൽ 5 വരെ നടക്കുന്ന രാജ്യാന്തര മലയാളി കൺവെൻഷനിലേക്കു സിയാറ്റിലിൽ നിന്നുള്ള പ്രമുഖ വ്യവസായിയും മുൻ ഫോമാ പ്രസിഡന്റുമായ ജോൺ ടൈറ്റസ് ഗോൾഡ് സ്പോൺസർഷിപ് നൽകി ഫോമയോടുള്ള പിന്തുണ അറിയിച്ചു. ഫോമയുടെ തുടക്കം മുതൽ അതിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മികച്ച പിന്തുണ നൽകിയിട്ടുള്ള ടൈറ്റസ് ദമ്പതികൾ, ഫോമയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള എല്ലാ ചാരിറ്റി പ്രവർത്തനങ്ങൾക്കും കയ്യയച്ചു സംഭാവനകൾ നൽകിയിട്ടുണ്ട്. ഫോമായുടെ വിദ്യാഭ്യാസ സഹായനിധിക്കും, ഫോമാ വില്ലേജിൽ വീടുകൾ നിർമിക്കുന്നതിനും , സർക്കാർ ആശുപത്രികൾക്ക് വെന്റിലേറ്റർ നല്കുന്നതിനാണെങ്കിലും നൽകിയിട്ടുള്ള സഹായങ്ങൾ പ്രത്യേകം എടുത്തു പറയേണ്ടതാണ്. നിരവധി കാരുണ്യ സംഘടനകൾ വഴി നിരാലംബർക്കു സഹായങ്ങൾ നൽകി വരുന്ന ടൈറ്റസ് കുടുംബം അമേരിക്കൻ മലയാളികൾക്ക് അഭിമാനവും പിന്തുടരാവുന്ന മാതൃകയുമാണ്.
ഫോമാ കൺവെൻഷൻ റെജിസ്ട്രേഷൻ പുരോഗമിക്കുന്നു, രജിസ്റ്റർ ചെയ്യുന്നവരിൽ 80 ശതമാനം ആൾക്കാരും ഫാമിലിയായിട്ടാണ് ബുക്ക് ചെയ്തിട്ടുള്ളത്. കൺവെൻഷന് പങ്കെടുക്കുന്നവർക്ക് ഫ്ലൈറ്റ് ടിക്കറ്റ് അല്ലാതെ മറ്റൊരു ചിലവുകളും റിസോർട്ടിൽ ഉണ്ടായിരിക്കുന്നതല്ല. ഭക്ഷണം എപ്പോൾ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും പല റെസ്റ്റോറന്റകളിൽ നിന്നും കഴിക്കാം. മികച്ച കോഫിയും ടീയും ഉൾപ്പെടെയുള്ള ലഘുഭക്ഷണവും ഇപ്പോഴും ലഭ്യമാണ്. നാട്ടിൽ നിന്ന് വരുന്ന സെലിബ്രിറ്റീസ് , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ താമസിയാതെ പ്രസിദ്ധികരിക്കും. കൺവെൻഷന് രജിസ്റ്റർ ചെയ്തവരിൽ നിന്ന് മാത്രമേ കമ്മിറ്റികളെ തിരഞ്ഞെടുക്കുകയുള്ളു.
കൺവെൻഷന് പങ്കെടുക്കുന്നതിന് ഡെലിഗേറ്റ് ആകണമെന്നില്ല, എല്ലാവര്ക്കും ഫോമാ വെബ് സൈറ്റിലൂടെ കൺവെൻഷന് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻ രജിസ്ട്രെഷൻ ഫോമാ വെബ്സൈറ്റിലൂടെ നടത്താവുന്നതാണ്
https://fomaa.org/convention/registration സന്ദർശിക്കുക.
എല്ലാവരും എത്രയും വേഗം കൺവെൻഷനിലേക്കു രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.