നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.
Trending
- രാഹുൽ നിയമസഭയിലെത്തിയത് വിഡി സതീശന്റെ നിലപാട് തള്ളി; ഇനി മണ്ഡലത്തിലും സജീവമാകും, ശനിയാഴ്ച പാലക്കാടെത്തും
- വഖഫ് നിയമ ഭേദഗതിക്ക് ഭാഗിക സ്റ്റേ; നിര്‍ണായക വിധിയുമായി സുപ്രീം കോടതി, വിവാദ വ്യവസ്ഥകളിൽ ചിലത് സ്റ്റേ ചെയ്തു
- ‘തനിക്കെതിരെ പകപോക്കാൻ കരുവാക്കിയത് ട്രാഫിക് എസ്ഐയെ’; എംസി റോഡ് ഉദ്ഘാടന വിവാദത്തിൽ പ്രതികരണവുമായി മാത്യുകുഴൽനാടൻ എംഎൽഎ
- ഇസ്രയേൽ അതിക്രമങ്ങളിൽ ലോകരാജ്യങ്ങൾ ഇരട്ടത്താപ്പ് കാണിക്കരുത് ഖത്തർ പ്രധാനമന്ത്രി
- തലയരിഞ്ഞ് ഹാര്‍ദ്ദിക്കും ബുമ്രയും, നടുവൊടിച്ച് അക്സറും കുല്‍ദീപും, പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം
- അവാര്‍ഡ് വാങ്ങാന്‍ യുകെയില്‍, യാത്ര നഗരസഭ ചെലവില്‍; തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ലണ്ടനിൽ സ്വീകരിച്ച അവാർഡിനെ ചൊല്ലി വിവാദം
- അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം; ‘പഠനം നടന്നത് 2013ല്‍ തന്നെ’, നിലപാട് ആവര്‍ത്തിച്ച് വീണ ജോര്‍ജ്
- ആദ്യ പന്തില്‍ വിക്കറ്റുമായി ഹാര്‍ദ്ദിക്, പിന്നാലെ ബുമ്രയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, തകര്‍ച്ചക്കുശേഷം തിരിച്ചടിയുമായി പാകിസ്ഥാൻ