തിരുവനന്തപുരം: ടേബിള്‍ ടെന്നീസ്, ആര്‍ച്ചെറി, സ്ക്വാഷ് എന്നീ ഇനങ്ങളില്‍ കേരളാ പോലീസില്‍ നിന്നുള്ള പരിശീലകര്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ നാലിന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കുമെന്ന് പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയും പോലീസ് സെന്‍ട്രല്‍ സ്പോര്‍ട്സ് ഓഫീസറുമായ മനോജ് എബ്രഹാം അറിയിച്ചു.
ടേബിള്‍ ടെന്നീസിന് 1000 രൂപ, ആര്ച്ചെറിക്ക് 2000 രൂപ, സ്ക്വാഷിന് 2000 രൂപ എന്നിങ്ങനെയാണ് പ്രതിമാസ ഫീസ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9946797022, 7907711474