കടയ്ക്കൽ: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികൾക്കായി നടത്തിയ “സ്പർശം 2022” കലോത്സവത്തിൽ കടയ്ക്കൽ ബഡ്സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
ചലച്ചിത്ര അക്കാദമി ചെയർമാൻ മുഖ്യാധിതിയായി ജില്ലയിലെ 31 ബഡ്സ് സ്കൂളിൽ നിന്നായി 200 കുട്ടികൾ പങ്കെടുത്തു. കലോത്സവം എം. നൗഷാദ് എം. എൽ. എ ഉത്ഘാടനം ചെയ്തു.
ജില്ലാ കലോത്സവത്തിൽ കടയ്ക്കൽ ബഡ്സ് സ്കൂൾ 27 പൊയിന്റ് നേടി രണ്ടാം സ്ഥാനത്തെത്തി.പെയിന്റിംഗ് ഫസ്റ്റ്,ഗ്രൂപ്പ് ഡാൻസ്, ഫസ്റ്റ്,ഉപകാരണസംഗീതം ഫസ്റ്റ്,ഏമ്പോസ് പെയിന്റിംഗ് സെക്കന്റ് കരസ്ഥമാക്കി.
സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും മാതൃക പരമായി പ്രവർത്തിക്കുന്ന ബഡ്സ് ആണ് കടയ്ക്കൽ പഞ്ചായത്ത് ബഡ്സ് സ്കൂൾ. ഏകദേശം 70 ഓളം കുട്ടികൾ ഇവിടെ പടി ക്കുന്നു. കലാ കായിക രംഗങ്ങളിൽ ഇവിടത്തെ കുട്ടികൾ മാതൃകയാണ്. സ്കൂളിൽ കുട്ടികൾ ഒരു മാതൃക കൃഷി തോട്ടം പരിപാലിച്ചു വരുന്നു, പഞ്ചായത്ത് ഭരണ സമിതിയുടെയും, ടീച്ചർ മാരുടെയും മേൽനോട്ടത്തിൽ കുട്ടികൾക്കു വേണ്ട പരിശീലനവും നൽകിവരുന്നു.