നീണ്ട അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മമ്മൂട്ടി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സംവിധായകന് ആദില്‍ മൈമൂനത്ത് അഷ്റഫ് തന്നെയാണ് രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. തിരക്കഥയില്‍ കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. മമ്മൂട്ടി -പാര്‍വതി തിരുവോത്ത് കൂട്ടുകെട്ടില്‍ എത്തുന്ന പുഴു എന്ന സിനിമയുടെ സഹനിര്‍മ്മാതാവ് കൂടിയാണ് റെനീഷ്.
ചിത്രത്തിൻ്റെ നിർമാതാവ് റെനിഷ് അബ്ദുൽ ഖാദറും ഭാവനയും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ പോസ്റ്റർ പങ്കുവച്ചു. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.