തൃശൂര്‍: നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന ഇന്തോനേഷ്യന്‍ യുവതിയുടെ പരാതിയില്‍ തൃശൂര്‍ തളിക്കുളം സ്വദേശി പിടിയില്‍.
സൈബര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്. ഇന്തോനേഷ്യയില്‍ നിന്ന് ഡിജിപിക്ക് ലഭിച്ച ഇമെയില്‍ ആണ് അറസ്റ്റിലേക്ക് നയിച്ചത്. തളിക്കുളം ഇടശേരി പുതിയവീട്ടില്‍ ഹസന് (29) നെയാണ് അറസ്റ്റ് ചെയ്തത്. ദുബായിലായിരുന്ന ഹസന് നെടുമ്ബാശേരിയില് വിമാനമിറങ്ങിയ ഉടന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്തൊനേഷ്യയില്‍ അധ്യാപികയായ സ്ത്രീയുമായി ഇയാള്‍ സൌഹൃദത്തിലായിരുന്നു. ഇരുവരും തമ്മില്‍ അകന്നതിന് പിന്നാലെ ഹസന് സ്ത്രീയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അകൌണ്ട് നിര്‍മ്മിച്ചു. തുടര്‍ന്ന് എഡിറ്റ് ചെയ്ത നഗ്ന ചിത്രങ്ങളും വീഡിയോകളും ഈ പ്രൊഫൈല്‍ വഴി പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരെ യുവതി നല്‍കിയിരിക്കുന്ന പരാതി. യുവതിയുടെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഹസന് ദൃശ്യങ്ങള്‍ അയച്ചുനല്‍കുകയും ചെയ്തു. ഇതോടെ 2019ലാണ് യുവതി ഡിജിപിക്ക് പരാതി നല്‍കിയത്. സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ പി.കെ. പത്മരാജനും സംഘവുവുമാണ് പ്രതിയെ പിടികൂടിയത്.