ബീജിംഗ്: കൊവിഡ് കേസുകൾ കുത്തനെ കൂടിയതിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ വീണ്ടും ലോക്ക്ഡൗൺ. 90 ലക്ഷം ജനങ്ങൾക്ക് ജീവിക്കുന്ന ചാംഗ്ചുൻ നഗരമാണ് അടച്ചുപൂട്ടിയത്. വടക്ക് കിഴക്കൻ ചൈനീസ് നഗരമായ ഇവിടം ജിലിൻ പ്രവിശ്യയുടെ തലസ്ഥാനമാണ്.പ്രതിദിന കേസുകൾ 10,000 കടന്നതാണ് ലോക്ക്ഡൗണിന് കാരണമായത്. രണ്ട് വർഷത്തിനിടെ ചൈനയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും വലിയ കണക്കാണിത്. ഒമിക്രോൺ വകഭേദമാണ് രോഗവ്യാപനത്തിന് കാരണം.
നഗരത്തിൽ അവശ്യസാധനങ്ങൾ വാങ്ങാൻ രണ്ടുദിവസത്തിലൊരിക്കൽ വീട്ടിലെ ഒരാൾക്ക് മാത്രം പുറത്തുകടക്കാം. പ്രദേശവാസികളെ മുഴുവനും പരിശോധനയ്ക്ക് വിധേയമാക്കും. അടുത്തിടെയാണ് കൊവിഡ് കേസുകൾ ഉയർന്ന പശ്ചാത്തലത്തിൽ ഷാങ്ങ്ഹായ് നഗരത്തിലെ സ്കൂളുകൾ അടച്ച് ക്ലാസുകൾ ഓൺലൈനിലേക്ക് മാറിയത്.