കടയ്ക്കൽ: കടയ്ക്കൽ ദേവിയുടെ ചരിത്രം പറയുന്ന ‘അമ്മേ ശരണം’ എന്ന ആൽബത്തിന്റെ സിഡി റിലീസ് കടയ്ക്കൽ ദേവി സന്നിധിയിൽ വെച്ച് ഇന്ന് നടന്നു. ഇതിന്റെ സംഗീത സംവിധാനം കൃഷ്ണ ലാൽ ആണ്. രചനയും ആലാപനവും ഡോ: എൽ.ടി ലക്ഷ്മിയാണ് നിർവഹിച്ചിരിക്കുന്നത്. തബല – തങ്കരാജ്, സ്റ്റുഡിയോ – സ്വരാംഗിണി സ്റ്റുഡിയോ ചവറ. ഓർമ്മക്കൂടാരം ഫേസ്ബുക്ക് പേജിനു വേണ്ടി ദേവകി ഗ്രൂപ്പാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ക്ഷേത്രോപദേശകസമിതി സെക്രട്ടറി വികാസിന് കൈമാറി കൊണ്ടാണ് സിഡി പ്രകാശനം ചെയ്തത്. ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർഎസ് ബിജു, ക്ഷേത്രോപദേശക സമിതി അംഗങ്ങൾ, മറ്റു പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.