കൊച്ചി: സി ബി എസ് ഇ പരീക്ഷയില്‍ ദക്ഷിണ കൊറിയന്‍ സംഗീതബാന്‍ഡ് ആയ ബിടിഎസിനെക്കുറിച്ചുള്ള ചോദ്യവും.
ചോദ്യങ്ങള്‍ കണ്ടതോടെ ഉത്തരങ്ങള്‍ എഴുതാനുള്ള കുട്ടികളുടെ താല്പര്യവും വര്‍ധിച്ചു. മത്സരിച്ചാണ് കുട്ടികള്‍ ഉത്തരങ്ങള്‍ എഴുതിയിരിക്കുന്നത്.
ഒമ്ബതാം ക്ലാസിലെ ഇന്ഗ്ലിഷ് പരീക്ഷയിലാണ് ലോക പ്രശസ്ത ബാന്‍ഡിനെക്കുറിച്ച് ചോദ്യം ചോദിച്ചിരിക്കുന്നത്. ബിടിഎസ് ലോകമാകെ പടര്‍ന്നു പിടിച്ചത് എങ്ങനെ എന്നാണ് ഒരു ചോദ്യം. കെ പോപ്പിലെ മറ്റു ബാന്‍ഡുകളെക്കുറിച്ചും ചോദ്യമുണ്ടായിരുന്നു. സംഗീതലോകത്തിന് ബിടിഎസ് ഇതുവരെ നല്കിയ പ്രധാനപ്പെട്ട സംഭാവനകളും അവരുടെ ഇതുവരെയുള്ള നേട്ടങ്ങളും എന്തൊക്കെയാണെന്നും ചോദിച്ചിട്ടുണ്ട്.
മറ്റു കെപോപ് ബാന്‍ഡുകളായ ബ്ലാക്പിങ്ക്, എക്സോ, സ്ട്രേ കിഡ്സ്, ടൈ്വസ്, ഗേള്‍സ് ജെനറേഷന് തുടങ്ങിയവയെക്കുറിച്ചും ചോദ്യങ്ങളുണ്ട്. ബാന്‍ഡുകളെക്കുറിച്ചുള്ള വിവരങ്ങളുള്ള ദീര്‍ഘമായ പാരഗ്രാഫ് ചോദ്യപേപറില്‍ നല്കിയിരിക്കുന്നു. തുടര്‍ന്ന് അതില്‍ നിന്നുമാണ് ചോദ്യങ്ങള്‍ ചോദിച്ചിരിക്കുന്നത്. പാരഗ്രാഫില്‍ നിന്നും ഉത്തരങ്ങള്‍ കണ്ടെത്തി ഒറ്റ വാക്കിലോ വാചകത്തിലോ ആണ് ഉത്തരങ്ങള്‍ എഴുതേണ്ടത്.
ബിടിഎസിനെക്കുറിച്ചുള്ള ചോദ്യം ഉള്‍പെട്ട പരീക്ഷ പേപറിന്റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. വിദ്യാര്‍ഥികള്‍ തന്നെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. രസകരമായ പ്രതികരണങ്ങളും പോസ്റ്റിനു ലഭിക്കുന്നു. ചോദ്യപേപര്‍ തയാറാക്കിയ ആള് ബിടിഎസിന്റെ കടുത്ത ആരാധകനായിരിക്കുമെന്നാണ് ചിലര്‍ പ്രതികരിച്ചത്.
പരീക്ഷയ്ക്ക് ആരും തോല്‍ക്കരുത് എന്ന ഉദ്ദേശ്യത്തോടെ ആയിരിക്കും ഇത്തരം ചോദ്യം ചോദിച്ചിരിക്കുന്നതെന്നാണ് ചിലരുടെ കുറിപ്പ്. ഒന്നും പഠിക്കാതെ പരീക്ഷയ്ക്കു പോയ വിദ്യാര്‍ഥികളും ബിടിഎസ് ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി മുഴുവന്‍ മാര്‍ക്കു വാങ്ങുമെന്നാണ് മറ്റു ചില ബിടിഎസ് ആരാധകര്‍ പറയുന്നത്.