നാനിയുടെ നായികയായി നസ്രിയയുടെ പുതിയ തെലുങ്ക് ചിത്രം ‘അണ്ടേ സുന്ദരാനികി’ ജൂണ്‍ 10ന് റിലീസ്. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ഇത്. ഒരു റൊമാന്റിക് കോമഡി എന്റർടെയ്നറായ ‘അണ്ടേ സുന്ദരാനികി’യുടെ ടീസർ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. വിവേക് അത്രേയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
മൈത്രി മൂവി മേക്കേര്‍സ് ആണ് നിർമ്മാണം. 2020ൽ റിലീസ് ചെയ്ത മലയാള ചിത്രം ട്രാൻസിന് ശേഷമുള്ള താരത്തിന്റെ സിനിമയാണ് ‘അണ്ടേ സുന്ദരാനികി’. ചിത്രത്തിന്റെ ഷൂട്ടിനായി നസ്രിയയും ഫഹദും ഹൈദരാബാദിലേക്ക് പോയ വാർത്തകൾ ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.
താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലും തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതായും സൂചിപ്പിച്ചിരുന്നു. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തിൽ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒരു ദിവസം കൊണ്ട് 10 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.