മസ്കറ്റ്: 26-ാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ പ്രവർത്തനങ്ങൾ സാംസ്കാരിക, കായിക യുവജന വകുപ്പ് മന്ത്രി ഹിസ് ഹൈനസ് സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നാളെ ആരംഭിക്കുമെന്ന് ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദിന്റെ നേതൃത്വത്തിലാണ് പുസ്തകമേളയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
27 രാജ്യങ്ങളെ പ്രതിനിധീകരിച്ചുകൊണ്ട് 715 പ്രസാധക സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. 570 പ്രസിദ്ധീകരണ സ്ഥാപനങ്ങൾ നേരിട്ടും 145 സ്ഥാപനങ്ങൾ ഏജൻസികൾ മുഖേനയുമാണ് പ്രദര്‍ശനത്തിനെത്തുന്നത്. സൗത്ത് അൽ ഷർഖിയ ഗവർണറേറ്റാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ വിശിഷ്ടാതിഥി.