മലയാളത്തിലെ പ്രിയപ്പെട്ട ‘കരിക്ക്’ ടീമും പ്രശസ്ത ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സും ഒന്നിച്ച ‘റിപ്പര്‍’ വന്‍ ഹിറ്റായിരുന്നു. നെറ്റ്ഫ്ലിക്സ് ഇന്ത്യ ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തുന്ന ഒരു സീരിയല്‍ കില്ലറിന്റെ കഥയായിരുന്നു സീരിസ് പറഞ്ഞത്. ഇപ്പോളിതാ പ്രശസ്ത യൂട്യൂബര്‍മാരേയും കരിക്ക് ടീമിനേയും ഉള്‍പ്പെടുത്തി പുതിയ വീഡിയോയുമായെത്തുകയാണ് നെറ്റ്ഫ്ലിക്സ്. ‘നൈറ്റ് ഷിഫ്റ്റ്’ എന്നാണ് വീഡിയോയ്ക്ക് പേരിട്ടിരിക്കുന്നത്.
വീഡിയോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട് . ഉടനെ തന്നെ വീഡിയോ നെറ്റ്ഫ്ലിക്സില്‍ എത്തും. ആദിത്യ ചന്ദ്രശേഖറാണ് സംവിധാനം ചെയ്യുന്നത്. കരിക്ക് ഫൗണ്ടറായ നിഖില്‍ പ്രസാദാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
