നാഗപട്ടണം: മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെത്തുടര്‍ന്ന് ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി.തമിഴ്നാട്ടിലെ നാഗപട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. ചായക്കട നടത്തുന്ന ലക്ഷ്മണന് ആണ് ഭാര്യയേയും മക്കളേയും കൊന്നതെന്ന് നാഗപട്ടണം പൊലീസ് സൂപ്രണ്ട് അറിയിച്ചു.
താഴ്ന്ന ജാതിക്കാരനെ മകള്‍ വിവാഹം ചെയ്തതിലൂള്ള പ്രകോപനമാണ് കൃത്യത്തിന് കാരണം. അതേസമയം, വിവാഹിതയായ മകള്‍ ഭര്‍ത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.
