പെട്രോപോളിസ്: ബ്രസീലിയൻ നഗരമായ പെട്രോപോളിസിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും നൂറിലധികം പേർ മരിച്ചു. ബ്രസീലിലെ റിയോ ഡി ജനീറോയുടെ വടക്കന്‍ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന നഗരം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏതാണ്ട് തകര്‍ന്നു. അതിതീവ്രമഴയില്‍ നരഗത്തിലെ താഴ്ന്ന പ്രദേശങ്ങളും റോഡുകളും മുങ്ങിയപ്പോള്‍ ജനസാന്ദ്രതയേറിയ മലഞ്ചെരുവുകള്‍ ഇടിഞ്ഞ് വീഴുകയായിന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിരവധി വീടുകള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കാറുകള്‍ ഒലിച്ച് പോയി. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായത്. അന്ന് രാത്രിയോടെ 24 പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി ബ്രസീല്‍ നാഷണൽ സിവിൽ ഡിഫൻസ് അറിയിച്ചു.
ചൊവ്വാഴ്ച മാത്രം പ്രദേശത്ത് 269 മണ്ണിടിച്ചിലുകൾ രേഖപ്പെടുത്തിയതായി ബ്രസീലിലെ സിവിൽ ഡിഫൻസ് സെക്രട്ടേറിയറ്റ് അറിയിച്ചു. 439-ലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. 110 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്ന് പ്രദേശിക ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.