മസ്കറ്റ്: മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 24 മുതൽ. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ.സാംസ്കാരിക, കായിക, യുവജനമന്ത്രി സയ്യിദ് തയാസിൻ ബിൻ ഹൈതം പുസ്തകമേള ഉദ്ഘാടനം ചെയ്യും. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മേള നടത്തുകയെന്നു ഇൻഫർമേഷൻ മന്ത്രിയും മസ്കറ്റ് ഇൻറർനാഷനൽ ബുക്ക് ഫെയർ മെയിൻ കമ്മിറ്റി ചെയർമാനുമായ ഡോ.അബ്ദുല്ല ബിൻ നാസർ അൽ ഹറസി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
114 സാംസ്കാരിക പരിപാടികളും കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള 85 വേദികളും മേളയിലുണ്ടാകും. 27 രാഷ്ട്രങ്ങളില്‍നിന്നുള്ള 715 പ്രസാധകരാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. 1992ൽ ആരംഭിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 26ാമത് പതിപ്പാണിത്.