ഡൽഹി: ദക്ഷിണ ഡൽഹിയിലെ ലജ്പത് നഗറിൽ ഒരു കാറിനു നേരെ അജ്ഞാതരായ ആയുധധാരികളായ അക്രമികൾ വെടിയുതിർത്തു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം. വെടിയുതിർത്ത ശേഷം ആയുധധാരികളായ അക്രമികൾ കാറിനെ നാല് കിലോമീറ്ററോളം പിന്തുടരുകയും ചെയ്തു.
പ്രാഥമികാന്വേഷണത്തിൽ പരസ്പര വൈരാഗ്യമാണ് കേസിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. എന്നിരുന്നാലും, കേസ് എല്ലാ കോണുകളിൽ നിന്നും അന്വേഷിക്കുന്നുണ്ടെന്നും പോലീസ് കൂട്ടിച്ചേർത്തു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.