മസ്കത്ത്: തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ ഒമാനില്‍ 23 പ്രവാസികളെ അറസ്റ്റ് ചെയ്തു. സമുദ്ര – മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഫിഷറീസ് കണ്ട്രോള് വിഭാവും കോസ്റ്റ് ഗാര്‍ഡ് പൊലീസും സംയുക്തമായി ദോഫാര്‍ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്.
രാജ്യത്തെ സമുദ്ര മത്സ്യബന്ധന നിയമവും തൊഴില്‍ നിയമവും ലംഘിച്ച് അല്‍ ഹനിയ ദ്വീപിന് സമീപം അറബിക്കടലില്‍ മത്സ്യബന്ധനം നടത്തിയവരെ പിടികൂടുകയായിരുന്നുവെന്ന് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആറ് മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിട്ടുണ്ട്. നിയമലംഘകര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദോഫാര്‍ ഗവര്‍ണറേറ്റിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് അഗ്രികള്‍ച്ചര്‍ ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്സസ് അറിയിച്ചു.