ന്യൂയോര്‍ക്ക്: മന്‍ഹാട്ടന്‍ ചൈനാ ടൗണിലെ അപ്പാര്‍ട്ട്മെന്റില്‍ ഫെബ്രുവരി 13-നു ഞായറാഴ്ച രാവിലെ പിന്നില്‍ നിന്നും കുത്തേറ്റ് മരിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അപ്പാര്‍ട്ട്മെന്റിനു മുന്നില്‍ കാറില്‍ വന്നിറങ്ങിയ ക്രിസ്റ്റീന യുനലി (35) ഇടനാഴിയിലൂടെ തന്റെ മുറിയിലേക്ക് പോകുന്നതിനിടയില്‍ ഇവരെ പിന്തുടര്‍ന്ന അസമ്മദ് നാഷ (25) എന്ന പ്രതിയാണ് ഇവരെ കുത്തിക്കൊലപ്പെടുത്തിയത്. പുലര്‍ച്ചെ ക്രിസ്റ്റീനയുടെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്നവരാണ് വിവരം പോലീസിനെ അറിയിച്ചത്.
ഉടന്‍ സംഭവ സ്ഥലത്തെത്തിയ പോലീസിനെ പ്രതിരോധിച്ച് പ്രതി അപ്പാര്‍ട്ട്മെന്റിന്റെ മുറിയിലെ വാതില്‍ അടച്ച് അകത്തിരുന്നു. തുടര്‍ന്ന് ബല പ്രയോഗത്തിലൂടെ അകത്ത് പ്രവേശിച്ചപ്പോള്‍ രക്തത്തില്‍ കുളിച്ച പ്രതി കട്ടിനിലിനടിയില് ഒളിച്ചിരിക്കുകയായിരുന്നു.
അനിഷ്ട സംഭവങ്ങളില്ലാതെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചിട്ടില്ല. നിരവധി കേസുകളില്‍ പ്രതിയും, ഭവനരഹിതനുമായ നാഷ് ജനുവരിയില്‍ ഒരു കേസില്‍ ഉള്‍പ്പെട്ട് ജാമ്യത്തിലിറങ്ങിയതായിരുന്നു. മാര്‍ച്ച് മൂന്നിന് ഇയാള്‍ കോടതിയില്‍ ഹാജരാകേണ്ടതായിരുന്നു. മറ്റു മൂന്നു കേസുകള്‍കൂടി ഇയാള്‍ക്കെതിരേയുണ്ട്.
ഇയാളെ പുറത്തുവിട്ട ഡിസ്ട്രിക്ട് അറ്റോര്‍ണിയുടെ നടപടിയെ അപ്പാര്‍ട്ട്മെന്റ് ഉടമ വിമര്‍ശിച്ചു. ഇയാള്‍ ജയിലില്‍ കഴിഞ്ഞിരുന്നെങ്കില്‍ വളരെ സമര്‍ത്ഥയായ ഏഷ്യന്‍ വംശജയായ അഡ്വര്‍ട്ടൈസിംഗ് ക്രിയേറ്റീവായ യുവതി കൊല്ലപ്പെടുകയില്ലായിരുന്നുവെന്ന് ഉടമ പറഞ്ഞു.
ക്രിസ്റ്റീനയുടെ മരണത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍, മേയര്‍ എന്നിവര്‍ അനുശോചിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി