ലോസ് ആഞ്ചലസ്: നടിയും ഗായികയുമായ ജെന്നിഫർ ലോപസിന്റെ പുതിയ ചിത്രമാണ് മാരീ മി. ചിത്രത്തിൽ പോപ്പ് ഗായകയായാണ് താരം പ്രത്യക്ഷപ്പെടുന്നത്. അതിനിടെ ചിത്രത്തിലെ താരത്തിന്റെ ഒരു വേഷം ആരാധകരെ അമ്പരപ്പിക്കുകയാണ്. 43 കിലോ ഭാരമുള്ള വിവാഹവേഷമാണ് താരം ചിത്രത്തിനായി ധരിക്കുന്നത്. വസ്ത്രം ധരിക്കാൻ മാത്രമല്ല അത് ധരിച്ചു നടക്കാൻ പോലും നിരവധി പേരുടെ സഹായമാണ് താരത്തിന് വേണ്ടിവന്നത്.
ആഗോള പോപ്പ് താരം കാറ്റ് വാൽഡെസിന്റെ വേഷം ചെയ്യുന്ന ജെന്നിഫർ ലോപ്പസിനായി വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത് കരോലിൻ ഡങ്കനാണ്. 95 പൗണ്ട് (43 കിലോ) ഭാരമുള്ള വസ്ത്രം കൊണ്ടുപോകാൻ അഞ്ചു പേർ വേണ്ടിവന്നു. അതുപോലെ വസ്ത്രം ധരിപ്പിക്കുന്നതിനും ഊരി മാറ്റുന്നതിനും ഒരുകൂട്ടം പേരുടെ സഹായവും വേണ്ടിവന്നു. സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തിയാണ് ഇത്ര ഭാരമുള്ള വിവാഹവസ്ത്രം തയാറാക്കിയതെന്ന് കരോലിൻ ഡങ്കൻ പറഞ്ഞു.
ചിത്രത്തിൽ കാറ്റ് എന്ന കഥാപാത്രത്തെയാണ് ജന്നിഫർ അവതരിപ്പിച്ചത്. തന്നോട് വിശ്വാസവഞ്ചന കാണിക്കുകയാണെന്ന് അറിഞ്ഞ് ഗായകനായ ബാസ്റ്റിനുമായി വിവാഹത്തിന് ഒരുങ്ങുന്ന കാറ്റിന്റെ അവസ്ഥയാണ് ഈ വേഷത്തിലൂടെ കാണിക്കുന്നത്. വിവാഹത്തിന്റെ ഭാരത്തിനൊപ്പം ഒറ്റപ്പെടലും ഭീമാകാരമായ ഈ വേഷത്തിന്റെ സഹായത്തിൽ വളരെ മനോഹരമായി ചിത്രത്തിൽ കാണിക്കുന്നുണ്ട് എന്നാണ് കരോളിൻ പറയുന്നത്.
വിവാഹവസ്ത്രം കഥയുടെ കേന്ദ്രബിന്ദു ആണ്. സ്ട്രാപ്പ്ലെസ്സ് സിൻഡ്രെല്ല-എസ്ക്യൂ റോസ്-ഗോൾഡ് മെറ്റാലിക് ഗൗൺ സിൽക്ക് ടഫെറ്റ, കുതിരമുടി, ട്യൂൾ എന്നിവ കൊണ്ട് നിർമ്മിച്ച ഒമ്പത് പാളികൾ ഉൾക്കൊള്ളുന്നതാണ് ഗൗൺ. ക്രിസ്റ്റലുകൾ, റഫിൾസ്, സിൽവർ, ലെയ്സ് എംബ്രോയ്ഡറി എന്നിവയെല്ലാം കാരണം ഗൗൺ അതീവ ഭാരമുള്ളതാക്കി. ഗൗണിന്റെ ഭാരം സിനിമയിൽ മലുമ അവതരിപ്പിക്കുന്ന ബാസ്റ്റ്യൻ എന്ന കഥാപാത്രത്തെ വിവാഹം കഴിക്കുന്നതിന്റെ വരാനിരിക്കുന്ന ഭാരത്തെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. തന്റെ പ്രതിശ്രുത വരൻ തന്നെ വഞ്ചിക്കുകയാണെന്ന് കാറ്റ് മനസ്സിലാക്കുന്നു. ഇത് ഓവൻ വിൽസൺ അവതരിപ്പിക്കുന്ന ചാർളി എന്ന അപരിചിതനുമായുള്ള വിവാഹത്തിലേക്ക് നയിച്ചു. കാറിൽ കയറുമ്പോഴും വിവാഹ രാത്രി കിടപ്പുമുറിയിൽ ഇരിക്കുമ്പോഴും അവളേക്കാൾ വലുപ്പമുള്ള വസ്ത്രത്തിൽ കുടുങ്ങിയിരിക്കുന്നു. വിവാഹത്തിന്റെ ഭാരവും ഒറ്റപ്പെടലുമാണ് ഇതിലൂടെ കാണിക്കുന്നത്.
കാറ്റ് കൊയ്റോ സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തില്പ്പെടുന്നതാണ്. ബോബി ക്രോസ്ബിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ഒവന് വില്സണ്, മലുമ, ജോണ് ബ്രഡ്ലി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.