കജോളിനെ കേന്ദ്ര കഥാപാത്രമാക്കി നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം സലാം വെങ്കി ആരംഭിച്ചു. യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കുന്ന ചിത്രം സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്. സമീര്‍ അറോയാണ് സലാം വെങ്കിയുടെ രചന നിര്‍വഹിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്ഷന്‍, ബിലീവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. പതിനൊന്നു വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായത്.
2002ല്‍ മിത്ര്, മൈ ഫ്രണ്ട് എന്ന ഇംഗ്ളീഷ് ചിത്രത്തിലൂടെയായിരുന്നു സംവിധായികയായി അരങ്ങേറ്രം. ആദ്യ ചിത്രത്തിലൂടെ ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു. അഞ്ചു ഭാഷകളില്‍ അഭിനയിച്ച രേവതി ഫിര്‍ മിലേഗ, മുംബയ് കട്ടിംഗ് എന്നീ ആന്തോളജി ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആന്തോളജിയായ കേരള കഫേയില്‍ മകള്‍ എന്ന ചിത്രവും
സംവിധാനം ചെയ്തു. അതേസമയം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ഭൂതകാലം എന്ന ചിത്രത്തിലൂടെ നടി എന്ന നിലയില്‍ ശക്തമായ തിരിച്ചുവരവുതന്നെ നടത്തി.