ബ്രുക്ക്ലിന്‍ (ന്യുയോര്‍ക്ക്): ഇന്ന് രാവിലെ (ഞായറാഴ്ച) ജോലിക്ക് പോയിരുന്ന മദ്ധ്യവയസ്കയെ പുറകില്‍ നിന്നും കുത്തി കൊലപ്പെടുത്തിയതായി ബ്രുക്ക്ലിന്‍ പോലീസ് അറിയിച്ചു.
ഡൊറോത്തി ക്ലാര്‍ക്ക് (50) പുലര്‍ച്ചയെ വീട്ടില്‍ നിന്നും ഒരു മൈല്‍ അകലെയുള്ള ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് ആരോ ഇവരെ കുത്തിയത്.
ഗ്ലെന്‍വുഡ് റോഡിന് സമീപം ആല്‍ബനി അവന്യുവില്‍ പാര്‍ക്കിംഗ് ലോട്ട് ക്രോസ് ചെയ്യുന്നതിനിടയിലാണ് ഇവര്‍ ആക്രമിക്കപ്പെടുകയും ഉടനെ തൊട്ടടുത്തുള്ള ജോലി ചെയ്തിരുന്ന പാത്ത് മാര്‍ക്ക് സ്റ്റോറിലേക്ക് ഓടി കയറുകയും ചെയ്തു. എന്നെ ആരോ പുറകില്‍ നിന്നും ആക്രമിച്ചുവെന്നാണ് ഇവര്‍ ആദ്യം പറഞ്ഞത് പിന്നീട് പുറത്ത് ചൂട് അനുഭവപ്പെടുന്നതായും ഇവര്‍ പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോള്‍ പുറകെ വശത്ത് വലിയൊരു കത്തി തറച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലേക്ക് പോയ ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സഹപ്രവര്‍ത്തക സിക്ക് വിളിച്ചതിനെ തുടര്‍ന്നാണ് ഇവരെ ജോലിക്ക് വിളിപ്പിച്ചത്. ചില മാസങ്ങള്‍ക്ക് മുന്‍പ് ഒരു പുരുഷനുമായി ഇവര്‍ സൗഹൃദത്തിലായിരുന്നെന്നും പിന്നീട് അത് തകരുകയും ചെയ്തതായി സഹോദരി പറഞ്ഞു. ഇയാള്‍ ഡൊറോത്തിക്ക് അനാവശ്യ ടെക്സ്റ്റ് മെസേജുകള്‍ അയച്ചിരുന്നെന്നും സഹോദരി പറഞ്ഞു. ഇത് വരെ ഈ സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.