അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ഫെബ്രുവരി 25ന് തിയറ്ററുകളില്‍ എത്തും. രാജേഷ് വര്‍മ്മയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം, വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖറും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് ചിത്തത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, തുടങ്ങിയരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രമെന്ന പ്രതേകത കൂടി ഉപചാരപൂര്‍വ്വം ഗുണ്ട ജയന് ഉണ്ട്.