ഡാളസ്: ജനുവരിയില്‍ ടെക്സസില്‍ ആരംഭിച്ച കോവിഡ് 19 തരംഗത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഇന്റര്‍സിറ്റീവ് കെയര്‍ യൂണിറ്റുകള്‍ പോലും നിറഞ്ഞുകവിഞ്ഞിരുന്നു. അതോടൊപ്പം ഒമിക്രോണ്‍ വേരിയന്റും വ്യാപകമായിരുന്നു.
ഹൂസ്റ്റണിലെ ടെക്സസ് ചില്‍ഡ്രല്‍സ് ആശുപത്രിയില്‍ കഴിഞ്ഞ ആറ് ആഴ്ചകളില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ എണ്ണം കോവിഡ് ആരംഭിച്ചു രണ്ടു വര്‍ഷത്തിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളേക്കാള്‍ റിക്കാര്‍ഡ് നമ്പറായിരുന്നുവെന്ന് ആശുപത്രി പത്തോളജിസ്റ്റ് ചീഫ് ഡോ.ജെയിംസ് വെര്സാല്വോക്ക് പറഞ്ഞു.
പോസിറ്റിവിറ്റ് റേറ്റ് ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ മൂന്നില്‍ ഒന്നായി കുറഞ്ഞു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ 10 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്.
ശരാശരി ഒരു ദിവസം ഒരാഴ്ച മുമ്പു 28145 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഫെബ്രുവരി മൂന്നിന് 15987 കേസുകളാണ് സ്ഥിരീകരിച്ചത്.
ഒരാഴ്ച മുമ്പു ശരാശരി 45 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ ഫെബ്രുവരി മൂന്നിന് 323 മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മരണ നിരക്ക് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്.
ടെക്സിലെ 68.8 ശതമാനം പേര്‍ക്കും ഒരു ഡോസെങ്കിലും വാക്സിന് ലഭിച്ചപ്പോള്‍ 9.1 മില്യണ്‍ പേര്‍ക്ക് വാക്സിനേഷന് ലഭിച്ചിട്ടില്ല.
ടെക്സസില്‍ കാര്യമായി കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കപ്പെടാതിരുന്നിട്ടും കോവിഡ് കേസുകള്‍ കുറയുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം ഒമിക്രോണിനെകുറിച്ചുള്ള ഭയാശങ്കകളും, ഗണ്യമായി കുറഞ്ഞിരിക്കുന്നു. ടെക്സസ് ജനജീവിതം സാധാരണ നിലയിലേക്ക് പൂര്‍ണ്ണമായും മാറികഴിഞ്ഞുവെന്നു പറയാം.