ന്യൂയോർക്ക്: കൊറോണ വൈറസിന്റെ പുതിയ വകഭേദം എന്ന് കരുതപ്പെടുന്ന നീയോകോവ് എത്രത്തോളം മാരകമാണെന്ന് അറിയാൻ കൂടുതൽ പഠനങ്ങൾ അനിവാര്യമെന്ന് ലോകാരോഗ്യ സംഘടന. വുഹാനിൽ നിന്നുള്ള ചൈനീസ് ഗവേഷകരാണ് നിയോകോവ് വൈറസ് കണ്ടെത്തിയത്. സൗത്താഫ്രിക്കൻ വവ്വാലുകളിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കിയാൽ മാത്രമേ ഇത് എത്രത്തോളം മനുഷ്യർക്ക് ഭീഷണി ആണെന്ന് കണ്ടെത്താൻ സാധിക്കു എന്നാണ് ഡബ്ല്യൂ.എച്ച്.ഒ വൃത്തങ്ങൾ അറിയിക്കുന്നത്. മനുഷ്യരിലെ 75 ശതമാനം പകർച്ചവ്യാധികളുടെ ഉറവിടവും മൃഗങ്ങളിൽ നിന്നാണ്. കൊറോണ വൈറസുകളും പലപ്പോഴും കാണപ്പെടുന്നതും വവ്വാലുകളിലാണ്. ചൈനീസ് ഗവേഷകരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോവിഡ് 19ന് കാരണമായ സാർസ് കോവ് 2 എന്ന വൈറസിന് സമാനമായി മനുഷ്യ കോശങ്ങളിലേക്ക് നുഴഞ്ഞു കയറാൻ നീയോ കോവ് എന്ന പുതിയ വൈറസിനും സാധിക്കും. എന്നാൽ കൊറോണ വൈറസിൽ നിന്നും വിഭിന്നമായവും ഇവ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുക. അതിനാൽ ഒറ്റ രൂപാന്തരം കൂടി സംഭവിച്ചാൽ സ്ഥിഗതികൾ ഗുരുത്തരമാവും എന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.