മനാമ: ജനുവരി 14 നു ബഹ്റൈനിലെ ഇസ ടൗണിൽ നിന്നും കാണാതായ 15 വയസ്സുള്ള ബഹ്റൈൻ പെൺകുട്ടി ഷഹദ് അൽ ഗല്ലാഫിനെ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. ബുദയ്യയിൽ നിന്നുമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജനുവരി14 തീയതി ഇസ ടൗണിലെ കെയ്റോ റോഡിലെ ബ്ലോക്ക് 806-ന് സമീപം കാറിൽ പിക്നിക് സാധനങ്ങൾ വയ്ക്കാൻ അമ്മയെ സഹായിക്കുകയായിരുന്നു ഷഹദ് അൽ ഗല്ലാഫ്.
=================================================================================
വാർത്തകൾ വേഗത്തിൽ അറിയാനുള്ള സ്റ്റാർവിഷൻ വാട്ട്സ് അപ്പ് ഗ്രൂപ്പ്(CLICK HERE)
=================================================================================
സാധനങ്ങൾ എടുക്കാൻ വേണ്ടി അമ്മ വീടിനുള്ളിലേക്ക് പോയി തിരികെയെത്തിയപ്പോൾ കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ കുടുംബതർക്കത്തെ തുടർന്ന് സ്വന്ത ഇഷ്ടപ്രകാരം വീട് വിട്ടു ഇറങ്ങിയതായി പോലീസ് വ്യക്തമാക്കിയിരുന്നു. കണ്ടെത്തുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഷഹദ് അൽ ഗല്ലാഫിൻറെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിയമപരവും ആരോഗ്യപരവുമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു.